പൊന്നാനി മണ്ഡലം കോൺഗ്രസ് ഭാരത് ജോഡോ യാത്ര യുടെ സമാപനത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റിൽ വെച്ച് നടത്തിയ ഐക്യ സംഗമ പൊതു യോഗം കെ.പി.സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി: രാഹുൽ ഗാന്ധി നയിച്ച 138 ദിവസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്രയുടെ കാശ്മീരിലെ സമാപനത്തിന് പൊന്നാനി മണ്ഡലം കോൺഗ്രസ് ഐക്യദാർഡ്യ സംഗമം നടത്തി. ബസ്സ്റ്റാന്റിൽ നടന്ന പൊതു യോഗം കെ.പി.സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ: കെ.പി.അബ്ദുൾ ജബ്ബാർ, എം. രാമനാഥൻ, കെ.ജയപ്രകാശ്, യു.മുഹമ്മത് കുട്ടി, പി.സക്കീർ അഴീക്കൽ, ഫജറു പട്ടാണി, കെ.സദാനന്ദൻ, കെ.കേശവൻ, ഏ.വസന്ധരൻ, കെ.വി.ഖയ്യും, ബക്കർ മുസ്സ, മനാഫ് കാവി, കെ.മുഹമ്മത്, സതീഷൻ പള്ളപ്രം, പ്രസാദ് എന്നിവർ പ്രസംഗിച്ചു.