മൊറയൂർ: മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മോങ്ങത്തു വെച്ച് സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി നടന്ന ദേശിയോദ്ഗ്രഥന സംഗമവും കെപിസിസി മെമ്പർ സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു.
ബിജെപിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നത് വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുവാൻ മുഴുവൻ മതനിരപേക്ഷകക്ഷികളും കോൺഗ്രസിനൊപ്പം അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രയുടെ സമാപന സംഗമത്തിൽ നിന്നും മാറിനിന്ന സിപിഎം ഉൾപ്പെടെയുള്ളവരുടെ ബിജെപി വിരുദ്ധത ജനങ്ങൾക്കിടയിൽ ചോദ്യചിഹ്നം ആയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ മുഖ്യപ്രഭാഷണം നടത്തി.
സത്യൻ പൂക്കോട്ടൂർ, ആനത്താൻ അബൂബക്കർ ഹാജി, ടിപി യൂസഫ്, സി കെ നിസാർ, മുക്കണ്ണൻ അബു, ആനക്കച്ചേരി മുജീബ്, മാളിയേക്കൽ കുഞ്ഞു, മുക്കണ്ണൻ അബ്ദുറഹ്മാൻ, പി കെ വിശ്വനാഥൻ, ടിപി സലീം മാസ്റ്റർ, സി കെ ഷമീർ, കെ കെ മുഹമ്മദ് റാഫി, വാസുദേവൻ കാവുങ്ങൽകണ്ടി, ചന്തു എം തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.