New Update
മഞ്ചേരി: പോക്സോ കേസിൽ റിമാന്‍റിൽ കഴിയുന്ന അധ്യാപകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ഒൻപത് വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കുമരനെല്ലൂർ കോമത്ത് അബ്ദുൽസമദി (38) ന്‍റെ ജാമ്യപേക്ഷയാണ് മഞ്ചരി പോക്സോ കോടതി തള്ളിയത്.
Advertisment
ലൈംഗികായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന പത്തുവയസ്സുകാരിയുടെ മൊഴിയിൽ നിന്നാണ് പീഡന വിവരം പുറത്തുവന്നത്. 2022 സെപ്റ്റംബർ 12 മുതൽ പീഡനത്തിനിരയായെന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ ഇരയായ മറ്റു കുട്ടികളും അധ്യാപകനെതിരെ പരാതിയായെത്തി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ നിന്ന് റിമാൻഡ് ചെയ്യുകയായിരുന്നു.