പൊന്നാനി പോലീസിന്റെ നിയമവിരുദ്ധ നടപടികളെ പറ്റി അന്വേഷണം നടത്തണം - പൊന്നാനി മുനിസിപ്പല്‍ കോൺഗ്രസ് കമ്മിറ്റി യോഗം

New Update

publive-image

പൊന്നാനി: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തെറ്റായ വകുപ്പുകൾ ചേർത്ത് കേസ് എടുത്ത പൊന്നാനി പോലീസിന്റെ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Advertisment

പൊതുപ്രവർത്തകരോട് ധിക്കാരപരമായ സമീപനം സ്വീകരിക്കുകയും, മോട്ടോർ വാഹനങ്ങൾ ചെറിയ കേസിന്റെ പേരിൽ ദിവസങ്ങളോളം സ്റ്റേഷൻ കസ്റ്റഡിയിൽ സൂക്ഷിക്കുകയും, നിയമ വിരുദ്ധമായി മൊബൈൽ ഫോണുകൾ വാങ്ങിവെക്കുകയും ചെയ്യുന്ന പൊന്നാനി പോലീസിന്റെ തെറ്റായ നടപടികൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എൻ പി നബീൽ അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ അഷ്റഫ്, അഡ്വ എൻ എ ജോസഫ്, ബ്ലോക് പ്രസിഡൻ്റ് മുസ്തഫ വടമുക്ക്, എം അബ്ദുല്ലത്തീഫ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, എൻ പി സേതുമാധവൻ, എം രാമനാഥൻ, കെ ജയപ്രകാശ്,യൂ മുഹമ്മദ്കുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment