തിരൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃത അക്കാദമിക് കൗൺസിൽ ശിൽപ്പശാലയും യാത്രയയപ്പ് സമ്മേളവും നടത്തി

New Update

publive-image

തിരൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃത അക്കാദമിക് കൗൺസിൽ ശിൽപ്പശാലയും യാത്രയയപ്പ് സമ്മേളവും ഡോ.എം സത്യൻ ഉദ്ഘാടനം ചെയ്യുന്നു

Advertisment

തിരൂർ:സംസ്കൃത സാഹിത്യവും നാടകങ്ങളും വർത്തമാന കാല സാമൂഹ്യ പ്രശ്നങ്ങളുമായി സംവദിക്കുന്നത് കൂടിയാവണമെന്നുംആധുനീക ജീവിത സാഹചര്യങ്ങളുമായി ഇഴ ചേർന്ന് നിൽക്കുന്ന രചനാസൗകുമാര്യം ഉള്ള നവീന സാഹിത്യ സൃഷ്ടികൾ സംസ്കൃത ഭാഷാ അധ്യാപകരിൽ നിന്നും ഉയർന്ന് വരണമെന്നും സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അദ്ധ്യാപകനും പ്രമുഖ സംസ്കൃത നാടകകൃത്തുമായ ഡോ.എം. സത്യൻ പറഞ്ഞു.

തിരൂർ നൂർലേക് റിസോർട്ടിൽ വെച്ച് നടന്ന തിരൂർ വിദ്യാഭ്യാസ ജില്ലാ അധ്യാപക ശിൽപ്പശാലയോടനുബന്ധിച്ച് നടന്ന സമാദരണത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇ.പ്രസന്ന അധ്യക്ഷത വഹിച്ചു.

publive-image

തിരൂർ ഉപജില്ലാ എ ഇ ഒ പി.സുനിജ മുഖ്യാതിഥിയായിരുന്നു. സംസ്കൃത അക്കാദമിക് കൗൺസിൽ സംസ്ഥാന സമിതി അംഗം ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ സി കെ ഗിരീഷൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം ഉദ്ഘാടകൻ ഡോ.എം സത്യനും പൊന്നാടയണിയിക്കൽ എ ഇ ഒ പി.സുനിജയും നിർവ്വഹിച്ചു.

ജില്ലാ സംസ്ഥാന സംസ്കൃത കലോത്സവ വിജയികളെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സുധീഷ് കേശവപുരി, സി കെ ഗിരീശൻ, സബ് ജില്ലാ സെക്രട്ടറിമാരായ നിധിൻ കുമാർ തിരൂർ, ശിവകുമാർ പൊന്നാനി, ശാസ്ത്ര ശർമ്മൻ എടപ്പാൾ, ഉമ കുറ്റിപ്പുറം, ശ്രുതി എം എസ്, അനില പി, എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലാ ജോ.സെക്രട്ടറി വിദ്യാലക്ഷ്മി എം കൃതജ്ഞത രേഖപ്പെടുത്തി.

Advertisment