ബജറ്റിനെതിരെ പ്രതിഷേധം; പോലീസ് കേസ് അന്വേഷണം വേണം - മുൻ എംപി സി ഹരിദാസ്

New Update

publive-image

പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

Advertisment

പൊന്നാനി:കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിലെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു. ബജറ്റിലെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച കോൺഗ്രസുകാരുടെ പേരിൽ മാത്രം കേസെടുക്കുന്ന പൊന്നാനി പോലീസ് ബിജെപി, സിപിഎം പ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു.

publive-image

ഐഎൻടിയുസി പ്രസിഡണ്ട് കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ, കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജയൻ അറക്കൽ, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ടി പി ചന്ദ്രൻ, യൂസഫ് ഷാജി, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, പിടി നാസർ, അലികാസിം, ശിവദാസൻ, ശ്രീകല, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment