പന്താവൂർ ഇർഷാദിയാ കോളേജിൽ "ഹജ്ജ് മുന്നൊരുക്കം"; ഹെൽപ് ഡസ്ക് ഖാസിം കോയ ഉദ്‌ഘാടനം ചെയ്തു

New Update

publive-image

എടപ്പാൾ:ഇത്തവണ വിശുദ്ധ ഹജ്ജിനു പോകുന്ന ഹജ്ജ് തീർത്ഥാടകരെ സഹായിക്കുന്നതിന് ഹെൽപ് ഡസ്ക്. എടപ്പാൾ - കുന്നംകുളം ഹൈവെയിൽ പന്താവൂരിലാണ് ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നത്. പന്താവൂർ ഇർഷാദിയ കോളേജിൽ ഹെൽപ് ഡസ്ക് കേരള ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് മുഹമ്മദ് ഖാസിം കോയ ഉദ്‌ഘാടനം നിർവഹിച്ചു,

Advertisment

കേരളത്തിൽ മൂന്നിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് അനുവദിക്കുകയും സർക്കാർ ഹജ്ജ് ക്വാട്ട 80 ശതമാനമാക്കി ഉയർത്തുകയും ചെയ്ത സർക്കാർ നടപടികളെ പന്താവൂർ ഇർഷാദിയ കോളേജിൽ അരങ്ങേറിയ "ഹജ്ജ് മുന്നൊരുക്ക സംഗമം" അഭിനന്ദിച്ചു. ഇക്കാര്യത്തിൽ അശ്രാന്ത പരിശ്രമം നടത്തിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നീക്കങ്ങളെയും യോഗം പ്രശംസിച്ചു.

സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ധീൻ ഹാജി, എം കെ ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, ശരീഫ് ബുഖാരി, ബഷീർ സഖാഫി എന്നവർ പ്രസംഗിച്ചു.

Advertisment