പൊന്നാനി: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിൽ സംബന്ധിക്കാനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് പൊന്നാനി മേഖലയിൽ ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. എസ്‌വൈഎസ് പൊന്നാനി സോണിന് കീഴിലാണ് ഹജ്ജ് ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുള്ളത്. ഹെൽപ് ഡെസ്കിന്റെ ഉദ്‌ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം നിർവഹിച്ചു.
ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധ നടപടിക്രമങ്ങൾ തെറ്റില്ലാതെയും സമയബന്ധിതമായും പൂർത്തിയാകുന്നതിനു മേഖലയിലുള്ളവർക്ക് വലിയ തുണയായിരിക്കും ഹജ്ജ് ഹെൽപ് ഡെസ്ക്. പൊന്നാനി മേഖലയിൽ നിന്ന് അഭൂതപൂർവമായ അപേക്ഷകളാണ് ഇതവണയുണ്ടാവുകയെന്ന കണക്ക് കൂട്ടൽ പരിഗണിച്ചു കൊണ്ടാണ് ഹെൽപ് ഡെസ്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ വിവരിച്ചു.
പൊന്നാനി സോൺ പരിധിയിലെ 4 സർക്കിൾ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. അപേക്ഷകർക്ക് സർക്കിൾ കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ:
പൊന്നാനി:9895814103.
മാറഞ്ചേരി:9746855669.
പെരുമ്പടപ്പ്: 9995267628.
വെളിയംകോട്: 9645770616.
കെവി സക്കീർ, സുബൈർ ബാഖവി, ഹംസത്ത് പൊന്നാനി, നിഷാബ് മാറഞ്ചേരി , റംഷാദ് കോട്ടത്തറ, നിഷാർ മാറഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.