മലപ്പുറത്ത് ചെങ്കല്‍ വെട്ടുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റില്‍

New Update

publive-image

മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് അറസ്റ്റിലായത്.

Advertisment

ഇന്ന് ഉച്ചയോടെയാണ് സംഭവം. എടരിക്കോട് വില്ലേജ് ഓഫീസില്‍ വെച്ചാണ് ചന്ദ്രൻ വിജിലൻസ് പിടിയിലായത്.

സ്വന്തം പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിനാണ് ചന്ദ്രൻ രണ്ടത്താണി സ്വദേശി മുസ്തഫയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment