New Update
മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു.
Advertisment
കിണര്‍ പണിക്കിടെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. കിണറ്റില്‍ കുടുങ്ങിയ കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശിയായ അഹദിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്.
മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.