മലപ്പുറം മഞ്ചേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 30 വിദ്യാർഥികൾക്ക് പരിക്ക്

New Update

publive-image

മഞ്ചേരി: പട്ടൻകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് 30 വിദ്യാർഥികൾക്ക് പരിക്ക്. അൽഹുദ സ്കൂൾ ബസ് ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് വിദ്യാർഥികളുമായി പോവുമ്പോഴായിരുന്നു അപകടം. എൽകെജി, യുകെജി വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്.

Advertisment

മറിഞ്ഞ സ്കൂൾ ബസിന് പിറകിലൂടെ എത്തിയ ഇതേ സ്കൂളിന്‍റെ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിക്കൊണ്ട ബസ് റോഡിൽ നിന്നും തെന്നി മാറി പാറക്കല്ലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു.

ഇടിച്ച ബസ് മൺകൂനയിൽ ഇടിച്ച് സമീപത്തെ പറമ്പിലേക്ക് ഓടി കയറി. ബസിലുണ്ടായിരുന്ന വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കൽ കോളെജിലേക്കും മാറ്റി. ബസ് ഡ്രൈവർ മജീദിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Advertisment