തേങ്ങായുടെപ്പൊങ്ങിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു; മലപ്പുറത്ത് അഞ്ചരവയസ്സുകാരനടക്കം 15 പേർ ആശുപത്രിയിൽ

New Update

publive-image

Advertisment

മലപ്പുറം: മലപ്പുറത്ത് ഭക്ഷ്യവിഷബാധ. അഞ്ചരവയസ്സുകാരനടക്കം 15 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. തേങ്ങാപ്പൊങ്ങ് കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

കോട്ടക്കൽ, എടരിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ആറുപേർ ചികിത്സയിലാണ്. മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

അയൽവാസിയുടെ ബന്ധു കൊണ്ടുവന്ന പൊങ്ങ് ആണ് ഇവർ കഴിച്ചത്. കുടുംബത്തിലെ ആൺകുട്ടി ഇത് ഹോസ്റ്റലിലേക്കും കൊണ്ടുപോയിരുന്നു. എന്നാൽ പൊങ്ങ് കഴിച്ചതിന് പിന്നാലെ ഇവർക്ക് അസ്ഥ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കണ്ടെത്തിയത്.

Advertisment