പൊന്നാനി: ശ്വാസകോശ രോഗങ്ങൾ കൊണ്ട് പ്രയാസം നേരിടുന്നവർക്കും നിർധനർക്കും വേണ്ടി പൊന്നാനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്. ചന്തപ്പടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ബെൻസി പോളിക്ലിനിക്കിൽ ബുധനാഴ്ച്ച കാലത്ത് പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്.
സൗജന്യ രോഗ നിർണയത്തിന് പുറമെ, ഡോക്ർ നിർദേശിക്കുന്ന രോഗികൾക്ക് എക്സ്റേ പരിശോധനയും സൗജന്യമായിരിക്കും. ക്യാമ്പിന്റെ ഭാഗമായി ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത നിർണയിക്കാനും അതിനുണ്ടാകുന്ന അലർജി, വീക്കം, കഫക്കെട്ട്, പുകവലി മൂലമുള്ള രോഗങ്ങൾ എന്നിവയെല്ലാം കണ്ടെത്താനുമുള്ള സ്പൈറോമെട്രി ടെസ്റ്റ് എണ്ണൂറ് രൂപയ്ക്കും ലഭിക്കും.
ബെൻസിയിലെ ശ്വാസകോശ വിദഗ്ദ്ധൻ ഡോ. കെ മിഥു ക്യാമ്പിന് നേതൃത്വം നൽകും.
ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്താനും ചികിത്സ നേടാനും പൊന്നാനിയിൽ ലഭിക്കുന്ന ഈ അസുലഭാവസരം ഉപയോഗപ്പെടുത്തണമെന്നും ഇതിനായി 9645880444 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. സമാന്തരമായി സൗജന്യ നേത്ര പരിശോധന, കണ്ണടകൾക്ക് ഇരുപത് ശതമാനം വിലക്കുറവ്, 99 രൂപയുടെ ലാബ് പരിശോധന പാക്കേജ് എന്നിവയും ബെൻസി പോളിക്ലിനിക് ഏർപ്പെടുത്തിയിട്ടുണ്ട്.