/sathyam/media/post_attachments/nJgLT7DNHyzBfErTDaDx.jpg)
പൊന്നാനി മണ്ഡലം കോൺഗ്രസ് ഹാഥ് സേ ഹാഥ് ജോഡോ അഭയാൻ സന്ദർശനം കെപിസിസി മെമ്പർ വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാഘാടനം ചെയ്യുന്നു
പൊന്നാനി: രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നയിച്ച ഭാരത് ജോഡോ പദയാത്രയുടെ തുടർച്ചയായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ എഐസിസി രാജ്യവ്യാപകമായി നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ഗൃഹസന്ദർശനവും ഭീമമായ ഗ്യാസ് വില വർദ്ധനവിനെയും എല്ലാ സാധനങ്ങളുടെയും വിലക്കയറ്റത്തിനെയും വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയെ കുറിച്ചുമുള്ള കുറ്റപത്ര വിതരണവും പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചുള്ളികുളം ഭാഗത്ത് കെപിസിസി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം അബ്ദുൾ ലത്തീഫ്, എം.എ. നസിം അറക്കൽ, ഫജറു പട്ടാണി, എം.എ. ഷറഫുദ്ധീൻ എന്നിവർ സംബന്ധിച്ചു.