റമദാനിനു മുമ്പ് ഖുർആൻ മുഴുവൻ മനപാഠമാക്കി കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഹനീൻ കെ

New Update

publive-image

Advertisment

കൊണ്ടോട്ടി: കേരളത്തിൽ അധികമാർക്കും കൈവരിക്കാൻ കഴിയാത്ത നേട്ടവുമായി ഖുർആൻ മുഴുവൻ മനപാഠമാക്കി 13 വയസ്സ് മാത്രം പ്രായമുള്ള കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കോണിയകത്ത് മുഹമ്മദ് ഹനീൻ. റമളാൻ മാസം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ 114 സൂറത്തും 6236 ആയത്തുകളും രണ്ട് വർഷം കൊണ്ട് മുഹമ്മദ് ഹനീൻ മനപ്പാഠമാക്കിയത്.

എടവണ്ണ ജാമിഅഃ നദ്‌വിയ്യ തഹ്‌ഫീളുൽ ഖുർആൻ കേന്ദ്രത്തിൽ വെച്ചാണ് പഠനം പൂർത്തിയാക്കിയത്. ലോക്ക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ മുഹമ്മദ് ഹനീന് തുടങ്ങിയ താല്പര്യം മനസ്സിലാക്കിക്കൊണ്ടാണ് രക്ഷിതാക്കൾ മികച്ച സൗകര്യത്തോടെ പഠിക്കുവാൻ വേണ്ടി എടവണ്ണയിൽ ഉള്ള കേന്ദ്രത്തിൽ അഡ്മിഷൻ നേടിയെടുത്തത്. റമളാൻ മാസത്തിന് മുമ്പ് ഖുർആൻ മനപാഠമാക്കണമെന്നുള്ള മുഹമ്മദ് ഹനീൻ്റെ ലക്ഷ്യമാണ് സാക്ഷാത്കാരിച്ചത്.

കൊണ്ടോട്ടി മേലങ്ങാടി സ്വദേശികളായ കോണിയകത്ത് ഇല്യാസിന്റെയും ആനത്താൻ സജിനയുടെയും മകനാണ് മുഹമ്മദ് ഹനീൻ. തഹ്സിൻ, ആയിഷ റുഷ്ദ, അബ്ദുള്ള ജുഹനി, ഷെൻസ എന്നിവർ സഹോദരങ്ങളാണ്.

ഖുര്‍ആന്‍ പഠനത്തോടുള്ള അതിയായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് ചുരുങ്ങിയ സമയം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കാന്‍ സഹായിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. അധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയും ഈ നേട്ടത്തിന് കരുത്ത് പകര്‍ന്നതായി മുഹമ്മദ് ഹനീൻ പറയുന്നു. ലോക പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുടെ പാരായണ ശൈലികള്‍ കേള്‍ക്കാനും മുഹമ്മദ് ഹനീൻ സമയം കണ്ടെത്തുന്നുണ്ട്.

Advertisment