ജനശ്രീ സംഘങ്ങൾക്കുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ മേളക്ക് തുടക്കമായി

New Update

publive-image

Advertisment

മലപ്പുറം: ജനശ്രീ സുസ്ഥിര വികസന മിഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ജനശ്രീ സംഘങ്ങൾക്ക് പുതുതായി ആരംഭിച്ച വായ്പ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ മിഷൻ ചെയർമാൻ പി.എ അബ്ദുൽ അലി മാസ്റ്റർ മലപ്പുറം ജില്ലാ ജനശ്രീ ഓഫീസിൽ വെച്ച് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി പിടി ജബീബ് സുക്കീർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജനശ്രീ ബ്ലോക്ക് യൂണിയൻ ചെയർമാൻമാരായ അജ്മൽ ആനത്താൻ, കെ ഗോപാലകൃഷ്ണൻ, സുരേഷ് ബാബു, സഫീർ ബാബു, കെ കെ മോഹന കൃഷ്ണൻ, കുഞ്ഞാമുട്ടി ടി, സിദ്ദീഖ് പുല്ലാട്ട്, പി കെ നാരായണൻ ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ബ്രാഞ്ച് മാനേജർ അനുപമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

publive-image

തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട തുവ്വൂർ ജനശ്രീ മണ്ഡലം സഭയുടെ ചെയർപേഴ്സണായി പ്രവർത്തിക്കുന്ന എൻ ജ്യോതിയെ ചടങ്ങിൽ ജില്ലാ കമ്മിറ്റി ആദരിച്ചു.

വായ്പയുടെ വിതരണോദ്ഘാടന ചടങ്ങിൽ വെച്ച് തിരുവാലി പ്രിയദർശിനി ജനശ്രീ സംഘത്തിന് പത്തു ലക്ഷം രൂപയും തിരുവാലി ദീപം ജനശ്രീ സംഘത്തിന് എട്ട് ലക്ഷം രൂപയും മമ്പാട് തേജസ് ജനശ്രീ സംഘത്തിന് മൂന്ന് ലക്ഷം രൂപയും തിരുവാലി സ്വാന്തനം ജനശ്രീ സംഘത്തിന് മൂന്ന് ലക്ഷം രൂപയും കൈമാറി.

മലപ്പുറം ജനശ്രീ മിഷന്റെ മ്യൂച്വൽ ബെനിഫിറ്റ് ട്രസ്റ്റിൽ പുതുതായി ഷെയർ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.

Advertisment