/sathyam/media/post_attachments/OUPvbu0tHTupBREBX9gU.jpg)
മൊറയൂർ: മോങ്ങം കോട്ടയിൽ ശ്രീഭഗവതി ചാത്തമുത്തപ്പൻ ക്ഷേത്രത്തിൽ വർഷംതോറും നടക്കാറുള്ള താലപ്പൊലി മഹോത്സവത്തിന് പ്രൗഢഗംഭീര തുടക്കം.
വെങ്കിടേശന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചക്ക് ഗണപതിഹോമത്തോടുകൂടി ചടങ്ങുകൾ തുടക്കമായി. ഭക്തജനങ്ങൾക്ക് ആചാര അനുഷ്ഠാനങ്ങൾക്ക് പുറമേ കലാസാംസ്കാരിക പരിപാടികളും കൂടി ഇത്തവണ നടത്തുന്നുണ്ട്. മാർച്ച് 30ന് വ്യാഴാഴ്ച വഴിപാടുകൾ ഏറ്റുവാങ്ങിക്കൊണ്ട് ആരംഭിച്ച താലപ്പൊലി മഹോത്സവം ഏപ്രിൽ ഒന്നിന് ശനിയാഴ്ച സമാപിക്കും.
മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചന്തു എം, പി പി ഹംസ, ചന്ദ്രൻ ബാബു, ആനത്താൻ അജ്മൽ, ടിപി യൂസഫ്, പി സുനിൽകുമാർ, രതീഷ് എം, സുബ്രഹ്മണ്യൻ തൊട്ടിയിൽ, പ്രസാദ് നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.