രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊന്നാനിയിൽ നൈറ്റ് മാർച്ച് നടത്തി

New Update

publive-image

Advertisment

പൊന്നാനി: അധികാര ദുർവിനിയോഗം നടത്തി രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുവാൻ നടത്തുന്ന കേന്ദ്രസർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചും, രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കത്തിച്ച് നൈറ്റ് മാർച്ച് നടത്തി.

കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പൊന്നാനി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപനയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു.

publive-image

വി സയ്ദ് മുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻ, അഡ്വ എ എം രോഹിത്, അഡ്വ കെ ശിവരാമൻ, ടി കെ അഷറഫ്, അഡ്വ എൻ എ ജോസഫ്, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, യു മാമൂട്ടി, പ്രദീപ് കാട്ടിലായിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

നൈറ്റ് മാർച്ചിന് എൻ പി സേതുമാധവൻ, കെ ജയപ്രകാശ്, സിഎ ശിവകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം രാമനാഥൻ മണ്ഡലം പ്രസിഡണ്ട്മാരായ എം അബ്ദുല്ലത്തീഫ് എൻ പി നബിൽ, ടി ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Advertisment