/sathyam/media/post_attachments/vTgQmWUcxH5xoebQFVYf.jpg)
പൊന്നാനി: കോവിഡ് ഭീതി വീണ്ടും വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന സൗജന്യ പനി പരിശോധനാ യത്നവുമായി പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളിക്ലിനിക്. പനിയുണ്ടെങ്കിൽ ഏത് തരം പനിയാണ് അതെന്നും ആവശ്യമായ ചികിത്സ എന്താണെന്നും ഡോക്ടർമാർ നിർണയിച്ചു കൊടുക്കും.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ബെൻസിയിൽ ഏത് സമയത്തും സൗജന്യ പനി പരിശോധന ലഭ്യമായിരിക്കും. തുടർ ചികിത്സാർഥം രോഗിയ്ക്ക് എവിടേക്കും പോകാമെന്നും പൊതുജനാരോഗ്യ കാര്യത്തിലുള്ള താല്പര്യം മാത്രമാണ് തങ്ങൾക്ക് പ്രചോദനമെന്നും അധികൃതർ പറഞ്ഞു.
ഏപ്രിൽ 6 നാണ് സൗജന്യ പനി പരിശോധനാ യത്നം തുടങ്ങുക. വിപുലമായ ഡെൻറ്റൽ വിഭാഗം ഉദ്ഘാടനവും അന്ന് തന്നെ നടക്കും. കാലത്ത് പത്തരയ്ക്ക് സീസൺ ത്രീ ബിഗ്‌ബോസ് താരദമ്പതിമാരായ ഫിറോസ് ഖാൻ, സജ്‌ന ഫിറോസ് ഖാൻ എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നിർവഹിക്കുക.
ബെൻസി പൊളിക്ലിനിക് ഡെൻറ്റൽ വിഭാഗത്തിൽ സാധാരണ ദന്തപരിചരണങ്ങൾക്ക് പുറമെ ഡെൻറ്റൽ റെസ്റ്റോറേഷൻ, ഡെൻറ്റൽ ക്ലീനിംഗ്, ഇമ്പ്ലാൻറ്, റൂട്ട് കനാൽ - ഓർത്തോ ഡോൺടിക് ചികിത്സകൾ, ഡെന്റൽ എക്സ്ട്രാക്ഷൻ - ഡിസ്ഇമ്പാക്ഷൻ, പല്ല് വെളുപ്പിക്കൽ തുടങ്ങിയ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
യുവ ഡെന്റൽ സർജറി വിദഗ്ദ്ധ ഡോ. അതുല്യ ജയരാജ് ദിവസവും കാലത്ത് പത്ത് മുതൽ വൈകീട്ട് ഏഴ് വരെ രോഗികളെ പരിശോധിക്കും.