മലപ്പുറത്ത് പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു ; യുവാക്കൾ അറസ്റ്റിൽ

New Update

publive-image

Advertisment

മലപ്പുറം: പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. വ്യത്യസ്ത സംഭവത്തില്‍ ആണ് മലപ്പുറത്ത് രണ്ടു യുവാക്കൾ പോലീസ് പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു സംഭവങ്ങളിലും 16 വയസുള്ള പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. പെൺകുട്ടികളും രക്ഷിതാക്കളുമാണ് യുവാക്കൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി.) മുന്‍പാകെ വന്ന പരാതി നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിഐ പി വിഷ്ണു, എസ്ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം, മറ്റൊരു പീഡന കേസിൽ 21കാരൻ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. അര്‍ദ്ധരാത്രി വീട്ടിലെത്തി പതിനഞ്ചുകാരിയെ ബൈക്കില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 21കാരൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടേതായിരുന്നു നിരീക്ഷണം.

Advertisment