വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

New Update

publive-image

Advertisment

വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ നിന്ന്

വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 800 ഓളം പേർ പങ്കെടുത്തു.

publive-image

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റും നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനുമായ സലീം മമ്പാട് റമദാൻ സന്ദേശം നൽകി.

publive-image

ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ്റത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല്‌ കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, ഇഫ്താർ ജനറൽ കൺവീനർ സി.പി കുഞ്ഞാലൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

Advertisment