New Update
മലപ്പുറം: സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ​ഗുരുതരമല്ല. തിരൂർ ക്ലാരി മൂച്ചിക്കലിൽ ആണ് സംഭവം.
Advertisment
തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന ബസും മലപ്പുറത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന ബസുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. കൂടാതെ, പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപെട്ടിട്ടുണ്ട്.