നോമ്പ് തുറക്കാൻ ബന്ധുവീട്ടിലേക്ക് പോയ വിദ്യാർത്ഥി പുഴയിൽ മരിച്ച നിലയിൽ

New Update

publive-image

Advertisment

കളികാവ്: വിദ്യാർത്ഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്‍റെ മകൻ അജ്സലാ(23)ണ് മുങ്ങി മരിച്ചത്. പരിയങ്ങാട് കെട്ടിന് സമീപം പുഴയിൽ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വണ്ടൂരിൽ സ്വകാര്യ കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് മരിച്ച അജ്സൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.

Advertisment