നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ച ആക്രമണം: പത്തോളം പേർക്ക് പരിക്കേറ്റു

New Update

publive-image

Advertisment

മലപ്പുറം: നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ പെരുവമ്പാടം സ്വദേശി പുളിക്കുന്നേൽ ജോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലക്കും നെഞ്ചിനുമുൾപ്പടെ തേനീച്ചയുടെ കുത്തേറ്റ ജോയി പാടത്ത് അവശനായി കിടക്കുന്നതു കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രാവിലെ 10 മണിയോടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. പരുന്ത് കൂട് തകർത്തതാണ് തേനീച്ച ആക്രമിക്കാൻ കാരണമെന്നാണ് നിഗമനം.

Advertisment