/sathyam/media/post_attachments/ORDrY3TwbPXX8PgQs65T.jpg)
പൊന്നാനി: തട്ടിക്കൂട്ടിയ കമ്പനികൾക്ക് വ്യവസ്ഥകൾ ലംഘിച്ച് ഉപകരാർ നൽകിയ എഐ ക്യാമറയിലെ തട്ടിപ്പിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പണം കൊണ്ട് തുലാഭാരം നൽകി പ്രതിഷേധിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടം മുക്ക് അധ്യക്ഷ വഹിച്ച പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ എ ജോസഫ് ,എ പവിത്രകുമാർ,കെ ജയപ്രകാശ്, എൻ പി സുരേന്ദ്രൻ, പ്രദീപ് കാട്ടിലായിൽ, ഉണ്ണികൃഷ്ണൻ പൊന്നാനി,എം അബ്ദുല്ലത്തീഫ്, ടി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.