13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; മലപ്പുറത്ത് മദ്രസ അധ്യാപകന് 32 വർഷം കഠിന തടവും 60,000 രൂപ പിഴയും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

 

Advertisment

publive-image

മലപ്പുറം : 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 32 വർഷം കഠിന തടവും 60,000 രൂപ പിഴയും . പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് മലപ്പുറം പുലാമന്തോൾ ടി. എൻ. പുരം സ്വദേശിയായ ഉമ്മര്‍ ഫാറൂഖിനെ (43) ശിക്ഷിച്ചത്.

മത പഠന സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായിരുന്നു പ്രതി. 13 വയസുകാരനെ മദ്രസയിലേക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2017 മുതൽ 2018 സെപ്റ്റംബർ വരെ ഉള്ള കാലത്ത് ആയിരുന്നു പുലാമന്തോൾ മദ്രസയിൽ വച്ച് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

ഐപിസി, പോക്സോ , ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരം പ്രതിക്ക് എതിരെ കേസ് എടുത്തിരുന്നു. ഈ എല്ലാ വകുപ്പുകളിലും ഉള്ള കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. വിവിധ വകുപ്പുകളിൽ പ്രതിക്ക് ആകെ 32 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു

Advertisment