സർക്കാർ കെ.എസ്. ആർ. ടി.സി യെ തകർക്കുന്നു: ടി.കെ. അഷറഫ്

New Update

publive-image

കെ.എസ്.ആർ.ടി. സി വർക്കേഴ്സ് യൂണിയൻ (ഐ. എൻ. ടി. യു. സി) പൊന്നാനി എടപ്പാൾ മേഖലാ വാർഷിക യോഗം മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ. അറ ഷറഫ് ഉദ്ഘാടനം ചെയ്യുന്നു

Advertisment

പൊന്നാനി : കേരളത്തിലെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ തകർക്കുകയും സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുക്കുന്ന നടപടികളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.കെ .അഷ്റഫ് പറഞ്ഞു.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) പൊന്നാനി- എടപ്പാൾ യൂണിറ്റുകളുടെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പേരു പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ തൊഴിലാളി ദോഹ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും സമഗ്ര തൊഴിൽ മേഖലകളെയും തകർത്തു തരിപ്പണമാക്കുകയാണെന്നും ടി.കെ. അഷറഫ് അഭിപ്രായപ്പെട്ടു.

വർക്കേഴ്സ് യൂണിയൻ പൊന്നാനി യൂണിറ്റ് പ്രസിഡൻ്റ് വി.പി ഷാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനോജ് ലാക്കയിൽ ജില്ലാ പ്രസിഡൻ്റ് നസീർ അയമോൻ, ജില്ലാ സെക്രട്ടറി ഇ.ടി. ഗംഗാധരൻ, സി.കെ ശിവദാസൻ , എം. അയ്യൂബ്, ടി. സിജു , ദിലീപ് കുമാർ, അനിൽകുമാർ പി തുടങ്ങിയവർ സംസാരിച്ചു.

Advertisment