താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മണപ്പുറം ഫിനാൻസ് 10 ലക്ഷം രൂപ നൽകും

New Update

publive-image

മലപ്പുറം:കേരളത്തിന്റെ ആകെ നോവായി മാറിയ, താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാർ അറിയിച്ചു.

Advertisment

ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ അനുശോചനവും അറിയിച്ചു. ഒട്ടുംപുറം തൂവൽത്തീരത്തുനിന്നും വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജലദുരന്തമാണ്.

Advertisment