New Update
പൊന്നാനി:താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെഴുകുതിരി കത്തിച്ച് അനുശോചിച്ചു. പൊന്നാനിയിലും മനുഷ്യൻ നിർമ്മിത ബോട്ടപകടം ഉണ്ടാകാതിരിക്കുവാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തയ്യാറാവണമെന്ന് അനുശോചന യോഗത്തിൽ കെപിസിസി മെമ്പർ വി സൈദ് മുഹമ്മദ് തങ്ങൾ ആരോപണമുന്നയിച്ചു.
Advertisment
മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, എം രാമനാഥൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, മിനി ജയപ്രകാശ്, സദാനന്ദൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.