/sathyam/media/post_attachments/qiZzITfHTicbevNENvy2.jpg)
പൊന്നാനി: എവി ഹൈസ്കൂൾ - നായരങ്ങാടി റോഡിൽ ന്യൂ എൽപി സ്കൂളിന് മുൻവശം റോഡിലെ കുഴിയിൽ വീണ് നിരവധി പേർക്ക് അപകടം സംഭവിക്കുന്നു. സ്കൂൾ തുറക്കുന്നതോടുകൂടി വിദ്യാർഥികൾക്ക് അപകടം സംഭവിക്കാതിരിക്കുവാൻ സ്കൂൾ അധികൃതരും വാർഡ് കൗൺസിലറും പൊന്നാനി നഗരസഭയ്ക്ക് പല തവണപരാതി നൽകിയിട്ടും ഒരു നടപടികളും സ്വീകരിച്ചില്ല.
സ്കൂൾ തുറക്കുന്നതിന് മുൻപ് റോഡിലെ അറ്റകുറ്റപണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ വച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എം രാമനാഥൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, സക്കീർ അഴീക്കൽ, സദാനന്ദൻ, വസുന്ദരൻ, ബക്കർ മൂസ, സതീശൻ, കേശവൻ, പ്രസാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.