കുറ്റിക്കാട് - കുമ്പളത്തുപടി റോഡ് ഗതാഗതയോഗ്യമാക്കണം: ഈഴുവത്തുരുത്തി കോൺഗ്രസ് കമ്മിറ്റി യോഗം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് മുതൽ കുമ്പളത്തുപടി വരെയുള്ള റോഡ് കാനനിർമാണത്തിനുവേണ്ടി പൊളിച്ചിട്ട് നാലുവർഷം കഴിയുന്നു. തകർന്നു കിടക്കുന്ന റോഡിൽ നിന്നും പണി പൂർത്തീകരിക്കാത്ത കാന ഉയർന്നുനിൽക്കുന്നത് കാരണം വാഹനങ്ങൾ വീടുകളിലേക്ക് കയറ്റുവാൻ സാധിക്കാതെ പ്രദേശ വാസികൾ നാലുവർഷമായി വെയിലത്തും മഴയെത്തും ആണ് നിർത്തിയിടുന്നത്.

നഗരസഭയിലും ഗ്രാമസഭകളിലും പലതവണ പരാതി നൽകിയിട്ടും യാതൊരു പരിഹാരമാർഗവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. റോഡ് നിർമ്മാണത്തിനും കാനനിർമാണത്തിനും ഫണ്ട് അനുവദിച്ച് നാലുവർഷം കഴിഞ്ഞിട്ടും ടെൻഡർ നടപടികളിലെ അപാകതകൾ പറഞ്ഞാണ് റോഡ് പണി തടസ്സപ്പെട്ടിരിക്കുന്നത്.

publive-image

സ്കൂൾ തുറക്കുന്നതിന് മുൻപ് റോഡ് പണി പൂർത്തീകരിക്കണമെന്ന് ഈഴുവത്തുരുത്തി കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ അബ്ദുൽ അസീസ് അധ്യക്ഷ വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, ഫസലുറഹ്മാൻ, കുറ്റിരി ഗണേശൻ, റഹീം, കെ ജമാൽ,യു ജലീൽ, കെ പി കുട്ടൻ, വി പി ചന്ദ്രൻ,കെ റിയാസ്, കെ പി ഭാസ്കരൻ, പി സദാനന്ദൻ, കെ സനീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment