എൽപി ക്ലാസിലെ സംസ്കൃതം കുട്ടികളുടെ എണ്ണം സംസ്കൃതാദ്ധ്യാപകരുടെ തസ്തിക നിർണ്ണയത്തിന് പരിഗണിക്കണമെന്ന് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ തിരൂർ - താനൂർ ഉപജില്ലാ സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു

New Update

publive-image

Advertisment

കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും സംസ്ഥാന കമ്മറ്റി അംഗം സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: എൽപി ക്ലാസിലെ സംസ്കൃതം കുട്ടികളുടെ എണ്ണം സംസ്കൃതാദ്ധ്യാപകരുടെ തസ്തിക നിർണ്ണയത്തിന് പരിഗണിക്കണമെന്ന് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ തിരൂർ - താനൂർ ഉപജില്ലാ സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു.

താനൂർ ജിഎൽ പി സ്കൂളിൽ വെച്ച് നടന്ന കൺവെൻഷന്റെയും പുതിയ അധ്യയന വർഷത്തെ മെമ്പർഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം കെ.എസ്.ടി.എഫ് സംസ്ഥാനകമ്മറ്റി അംഗം സുധീഷ് കേശവപുരി നിർവ്വഹിച്ചു. ആദ്യ മെമ്പർഷിപ്പ് ശ്രീരാജ് ആർ.എൽ ഏറ്റ് വാങ്ങി. ജില്ലാ സെക്രട്ടറി പി റിജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സുധീഷ് കരുമത്തിൽ, പി അനില, അജേഷ് എ എന്നിവർ പ്രസംഗിച്ചു.

 

Advertisment