/sathyam/media/post_attachments/S1YalkNyOc56iu1E3oeE.jpg)
മലപ്പുറം: ടൈലറിങ് & ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഫ്ഐടിയു) മലപ്പുറം ജില്ലാ കമ്മിറ്റി ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ജില്ലാ ട്രഷറർ പി ടി അബൂബക്കറിന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് യാത്രയയപ്പ് നൽകി.
ടൈലറിങ് & ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഫ്ഐടിയു) ജില്ലാ പ്രസിഡന്റ് റഷീദ ഖാജ, ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ, ജില്ല വൈസ് പ്രസിഡന്റുമാരായ ഷീബ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാരായ സമീറ വടക്കാങ്ങര,ഷലീജ കീഴുപറമ്പ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.