മൊറയൂർ മണ്ഡലത്തിൽ കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു; കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യം: എപി അനിൽകുമാർ എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മൊറയൂർ: വർഗീയ ശക്തികളിൽ നിന്നും രാജ്യത്തെ തിരിച്ചുകൊണ്ടുവരുവാൻ കോൺഗ്രസിൻ്റെ കൈകൾക്ക് ശക്തി പകരുവാൻ വേണ്ടി മൊറയൂർ മണ്ഡലത്തിൽ ഒഴുകൂർ മേഖലയിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പുതുതായി പാർട്ടിയിലേക്ക് വന്ന മുഹമ്മദ് അമീൻ കക്കാട്ടുചാലി, കക്കാട്ടുചാലി ഉണ്ണിഅവറാൻ, മാളിയേക്കൽ അബ്ദുസ്സലാം, പുതിയാട്ടീരി അയ്യപ്പൻ എന്നിവർക്ക് മുൻ ടൂറിസം വകുപ്പ് മന്ത്രി എ പി അനിൽകുമാർ എംഎൽഎ മെമ്പർഷിപ്പ് വിതരണം ചെയ്തു.

ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ഭരണകൂടത്തെ രാജ്യത്ത് നേരിട്ട് നേരിടുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും രാഹുൽ ഗാന്ധിയുമാണ് എന്ന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു. ആയതുകൊണ്ട് തന്നെ കോൺഗ്രസിനെ ശക്തിപ്പെടുത്തുവാൻ പുതുതായി പാർട്ടിയിലേക്ക് വന്നവർ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം ആശംസിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.

publive-image

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അബൂബക്കർ ഹാജി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി കെ നിസാർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ആനക്കച്ചേരി മുജീബ്, മാളിയേക്കൽ കുഞ്ഞു, ടി പി സലീമാസ്റ്റർ, പി കെ വിശ്വനാഥൻ, അബ്ദുറഹ്മാൻ മുക്കണ്ണൻ, പോഷക സംഘടന നേതാക്കന്മാരായ ശിഹാബുൽ ഹഖ് ബംഗാളത്ത്, കെ കെ മുഹമ്മദ് റാഫി, കാവുങ്ങൽകണ്ടി വാസുദേവൻ, ആനസ്സാൻ നൗഷാദ്, അരങ്ങൻ മുഹമ്മദ്, പറമ്പാടൻ ഹസ്സൻകുട്ടി, പുളിക്കലകത്ത് മരക്കാർ, പി കെ ഗിരീഷ് കുമാർ, സി കെ അബ്ദുൽ ജലീൽ, പൂക്കോടൻ ഫൈസൽ, വട്ടപ്പറമ്പൻ സുലൈമാൻ, പൂക്കോടൻ ഫർഹാൻ, പുത്തൻവീട്ടിൽ ഷാഫി, മുഹമ്മദ് റോഷൻ കെ, ആനക്കച്ചേരി മുസ്തഫ, ഫിറോസ് ദാതു, അബ്ദുറസാഖ് മുക്കൻ, പൂക്കോടൻ സമദ്, മാളിയേക്കൽ മഹറൂഫ്, പുളിക്കലകത്ത് അബ്ബാസലി തുടങ്ങിയവർ മലപ്പുറത്ത് വച്ച് നടന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Advertisment