പുതിയ ഷോറൂമിന്‌ വൻ വരവേൽപ്പ് നൽകിയ നാട്ടുകാർക്ക് ആഘോഷ രാവൊരുക്കി പ്രമുഖ ഡിജിറ്റൽ ഗ്രൂപ്പ്. കോട്ടക്കലിൽ തുറന്ന ഷോറൂമിന്റെ വിജയത്തിൽ മേഖലയിലെ ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായവും

New Update

publive-image

കോട്ടക്കലിൽ സംഘടിപ്പിച്ച 'മെഹ്ഫിൽ ഈവ് മെഗാ ഈവന്റ്' പരിപാടിയിൽ ഓക്‌സിജന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

Advertisment

മലപ്പുറം : കോട്ടക്കൽ നിവാസികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായും ആഘോഷ വിരുന്നൊരുക്കിയും കോട്ടക്കൽ ഷോറൂമിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ്.

ഓക്‌സിജൻ ഷോറൂമിനെ ദിവസങ്ങൾകൊണ്ട് മേഖലയിൽ ഒന്നാമതെത്തിച്ചതിന്റെ നന്ദി സൂചകമായി സംഘടിപ്പിച്ച ചടങ്ങിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കാടാമ്പുഴ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ നടത്തപ്പെടുന്ന ഡയാലിസിസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഓക്സിജൻ ഗ്രൂപ്പിന്റെ സംഭാവന ചടങ്ങിൽ സമ്മാനിച്ചു.

publive-image


കോട്ടക്കലിൽ 'മെഹ്ഫിൽ ഈവ് മെഗാ ഈവന്റ്' എന്ന പേരിൽ സംഘടിപ്പിച്ച  പരിപാടിയിൽ വച്ച് ഓക്‌സിജന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.


ചടങ്ങിൽ വച്ച് ലാപ്‌ടോപ്പ് ബ്രാന്റായ ഏസറിന്റെ പുതിയ സീരീസായ 'Predator Helios 16' ന്റെ ലോഞ്ചിംഗ് പ്രശസ്ത സിനിമാതാരം അനാർക്കലി മരിക്കാർ  നിർവ്വഹിച്ചു.

publive-image

ആഘോഷ പരിപാടികളുടെ ഭാഗമായി പ്രമുഖ മ്യൂസിക് ബാന്റായ ഡാബ്‌സിന്റെ മെഗാ മ്യൂസിക്കൽ ഈവന്റും സ്‌പെഷ്യൽ കുക്കിംഗ് ഷോയും സംഘടിപ്പിച്ചിരുന്നു.

രുചിയുടെ വിരുന്നൊരുക്കി, പ്രമുഖ പാചക വിദക്ദ്ധയായദിവ്യാ രഹേജയുടെ നേതൃത്വത്തിലായിരുന്നു 'ഓക്സിജൻ മെഹ്‌ഫു കുക്കിംഗ് ഷോ' നടന്നത്. വൻ ജനപങ്കാളിത്തത്തോടെയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്.

Advertisment