New Update
വടക്കാങ്ങര: 'ശുചിത്വ വാർഡ്, ആരോഗ്യ സമൂഹം' തലക്കെട്ടിൽ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ മെമ്പറുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. ടീം വെൽഫെയർ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, ലജന്റ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് എന്നിവർ സേവനത്തിൽ പങ്കെടുത്തു.
Advertisment
30 ഓളം വളണ്ടിയർമാർ വടക്കാങ്ങര ടൗൺ, ബഡ്സ് സ്കൂൾ, ശിശുവിഹാർ അംഗൻവാടി, വടക്കേകുളമ്പ് റോഡിലെ അരിച്ചാൽ എന്നിവ വൃത്തിയാക്കി.
ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, നാസർ കിഴക്കേതിൽ, കെ.പി ബഷീർ, സി.ടി ജൈസൽ, കെ ജാബിർ, കെ സക്കീർ, പി കമാൽ, ദിൽഷാൻ, ബഡ്സ് സ്കൂൾ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ അറിയിച്ചു.