പൊന്നാനിയിലെ അശാസ്ത്രീയ ദേശീയപാത നിർമ്മാണം; ജനം ദുരിതത്തിൽ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

പൊന്നാനി:ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് ഈഴുവത്തിരുത്തിയിലെ 6, 7, 8 വാർഡുകളിലെ ജനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ വെള്ളക്കെട്ട് കാരണം നടന്നുപോകുവാൻ പറ്റാത്ത വിധം ദുരിതത്തിലായി.

Advertisment

തവനൂർ റോഡിലെ തേവർ ക്ഷേത്രത്തിനു മുൻവശത്തുനിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡിലാണ് മഴവെള്ളം ഒഴിഞ്ഞു പോകുവാൻ പറ്റാത്ത വിധം നിർമ്മാണ പ്രവർത്തി നടത്തിയിട്ടുള്ളത്. കാലവർഷം കനക്കുന്ന തോടുകൂടി വെള്ളം ഒഴിഞ്ഞു പോകുവാൻ സ്ഥലം ഇല്ലാതെ വീടുകളിൽ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാവുകയും, തവനൂർ റോഡ് വെളളകെട്ടിലാവുകയും ചെയ്യും.

ദേശീയപാതയുടെ പണി തീരുന്നതിനു മുൻപ് വെള്ളക്കെട്ടിന് പരിഹാരം കാണാതെ വീടിനുള്ളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചാൽ അശാസ്ത്രീയ നിർമാണത്തിൻ്റെ പേരിൽ ദേശീയപാത ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്ന് കെ കരുണാകരൻ സ്റ്റഡി സെൻറർ പൊന്നാനി നിയോജകമണ്ഡലം ചെയർമാൻ എ പവിത്ര കുമാർ ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

Advertisment