പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

New Update

publive-image

തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എ.ടി.എം കവർച്ചാ ശ്രമമടക്കം പത്തോളം മോഷണകേസിലെ പ്രതിയാണ് ശരത്ത്.

Advertisment

ഒന്നര മാസം മുൻപ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതാണ് ശരത്ത്. വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ പരിതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എറണാംകുളം പറവൂരിൽ അറസ്റ്റു ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസി  ന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ് പി പി.എം പ്രദീപ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ എൻ.ബി  ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

NEWS
Advertisment