/sathyam/media/post_attachments/kt36ul5T3B309xqDXVpY.jpg)
പൊന്നാനി: എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസോടെ മികച്ച വിജയം നേടിയ ഈഴുവത്തിരുത്തി 6-ാം വാർഡ് കോൺഗ്രസ് ട്രഷറർ കെ.എം റഹീമിന്റെ മകൻ ഐഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മത് ഹാഷാമിനെയും, എടപ്പാൾ എംഎച്ച് ഇംഗ്ലീഷ് സ്കൂളിൽ നിന്ന് എ ഗ്രേഡോടെ മികച്ച വിജയം നേടിയ തെയ്യങ്ങാട്ടെ ഷബീഹ ശിഹാബിനെയും പ്രിയദർശിനി ജനപക്ഷ വേദി അനുമോദിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉപഹാരം നൽകി. എം.ഫൈസൽ റഹ്‌മാൻ തെയ്യങ്ങാട്, കെ.പി. ജമാലുദ്ധീൻ, നസീം അറക്കൽ, കെ.എം.റഹീം കടവനാട് എന്നിവർ നേതൃത്വം നൽകി.