പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കണ്ടെത്തിയത് എട്ട് മൂർഖൻ കുഞ്ഞുങ്ങളെ; സർജിക്കൽ വാർഡ് അടച്ച് ആശുപത്രി അധികൃതർ

New Update

publive-image

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വരാന്തയിലുമായി എട്ട് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പിന്നാലെ രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റി സർജിക്കൽ വാർഡ് അടച്ചു. സൗകര്യക്കുറവ് മൂലം രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

Advertisment

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. എട്ട് രോഗികൾ സർജിക്കൽ വാർഡിൽ കിട‌ത്തിച്ചികിത്സയിലുണ്ടായിരുന്നു. വാർഡിനു സമീപം അടഞ്ഞു കിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തി.

നാല്‌ പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്. സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. ആശുപത്രി പരിസരത്തെ കാടും പരിസരവും ഇന്ന് വെട്ടിത്തെളിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു

Advertisment