/sathyam/media/post_attachments/YiJKtIdAPJpFBSls6EkY.jpg)
മലപ്പുറം: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആ"ശ്വാസം" പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയിൽ നടന്നു. മമ്മൂട്ടി ഫാൻസ് & വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെന്ട്രേറ്റർ സൗജന്യമായി നൽകി.
/sathyam/media/post_attachments/2KBkhxr7YcRg6xZe28tn.jpg)
മഞ്ചേരി എം.എൽ.എ അഡ്വ. യു. എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. മമ്മൂട്ടിയുടെ സീനിയർ അഭിഭാഷകൻ അഡ്വ. ശ്രീധരൻ നായർ, മമ്മൂട്ടി ഫാൻസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, കോ. ഓർഡിനേറ്റർ വഹാബ് മാസ്റ്റർ, ഷമീർ വളാഞ്ചേരി, ഷാഫി മഞ്ചേരി, റുഫാദ്, അൻസാർ, ഫായിസ്, ഷമീർ മഞ്ചേരി എന്നിവർ സംസാരിച്ചു.