/sathyam/media/post_attachments/nmIRVsPJxtULio54bOLn.jpg)
മലപ്പുറം: കാട്ടാനയ്ക്ക് വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റു. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്ത് സ്വകാര്യവ്യക്തി സ്ഥാപിച്ച വേലിയിൽ നിന്നുമാണ് ആനയ്ക്ക് ഷോക്കേറ്റത്.
നിലമ്പൂരിൽ ആണ് സംഭവം. ഷോക്കേറ്റ് മണിക്കൂറുകളോളം കിടന്ന ആനയെ നാട്ടുകാരെത്തി ഫ്യൂസ് ഊരി മാറ്റിയാണ് രക്ഷപെടുത്തിയത്. കാട്ടാന പിന്നീട് കാട്ടിലേക്ക് പോയി. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്.
അതേസമയം, രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന്, കാര്‍ പിന്നോട്ട് എടുത്ത് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയച്ചതോടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടർന്ന്, ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം കാട്ടാനയെ വനത്തിലേക്ക് കയറ്റി വിടുകയാണ് ചെയ്തത്.