/sathyam/media/post_attachments/wYV7VTincys6pTgxH7ZN.jpg)
പൊന്നാനി: പൊന്നാനി നഗരസഭയുടെ പിടിപ്പുകേടു മൂലം പൊന്നാനിയിൽ മഴക്കാല രോഗങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് നഗരസഭാ പരിധിയിൽ എലിപ്പനിയും പകർച്ചപ്പനിയും വ്യാപിക്കുന്നു. മഴക്കാലത്തിനു മുൻപ് വാർഡ് തല ജാഗ്രത സമിതി യോഗങ്ങൾ വിളിച്ച് ചേർക്കുന്നതിലും നഗരസഭ പരാജയപ്പെട്ടു.
പൊന്നാനിയിൽ എലിപ്പനിയും, മലേറിയയും കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന് പകരം വീടുകളിൽ ലഘുലേഖ വിതരണവുമായി നടക്കുവാനാണ് നഗരസഭയുടെ തീരുമാനം. മഴക്കാലങ്ങളിൽ മാത്രം കാണുന്ന ചെറിയ തരം കൊതുകുകൾ കടിച്ച് ശരീരം ചൊറിഞ്ഞു തടിക്കുന്നു. ഇവയെ നശിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികളും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ബോധവൽക്കരണ യോഗങ്ങളും ലഘുലേഖ വിതരണവും നടത്തുന്നതിനു മുൻപ് മഴക്കാലത്ത് നടപ്പിലാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ പൊന്നാനി നഗരസഭ തയ്യാറാകണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് എൻ പി നബീൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് വൈസ് പ്രസിഡണ്ട് എ പവിത്ര കുമാർ, വി പി ഗഫൂർ, സി ജാഫർ, കുറ്റിരി ഗണേശൻ, കെ പ്രവിത, വി വി യശോദ, എം അമ്മുകുട്ടി എന്നിവർ പങ്കെടുത്തു. സംസാരിച്ചു.