മലപ്പുറത്ത് അച്ഛന്‍റേയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനം; 6-ാം ക്ലാസുകാരനെ ചൈല്‍ഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

New Update

publive-image

മലപ്പുറം: അച്ഛനും രണ്ടാനമ്മയും ക്രൂര മര്‍ദനത്തിനിരയാക്കിയ 6-ാം ക്ലാസുകാരനെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്‍റെ പേരില്‍ കുട്ടിയെ മര്‍ദിക്കുന്നെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അച്ഛനും രണ്ടാനമ്മയും കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തിയത്.

Advertisment

ഭക്ഷണം മുഴുവന്‍ കഴിക്കാത്തതിന് വായില്‍ വടി ഉപയോഗിച്ച് കുത്താറുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ 5 വര്‍ഷങ്ങൾക്ക് മുൻമ്പ് മരിച്ചതാണ്. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ കുട്ടിക്ക് ചികിത്സ നല്‍കിയശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവനുസരിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisment