/sathyam/media/post_attachments/mfuPc1vhrfauQaYhc4ay.jpg)
മലപ്പുറം: കാറിൽ ലഹരി കടത്തിയ യുവാക്കൾ അറസ്റ്റിൽ. നിലമ്പൂർ മമ്പാട് വടപുറം നിലമ്പൂർ റോഡ് വഴി വരികെയായിരുന്ന രണ്ടു കാറുകളിൽ നിന്ന് വലിയ അളവിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഏറനാട് അരീക്കോട് സ്വദേശി മുഹമ്മദ് ഉവൈസ്, പോത്തുകല്ല് സ്വദേശി രതീഷ് എം ആർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാളികാവ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റ്റി ഷിജുമോനും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
യുവാക്കളുടെ കാറുകളിൽ നിന്ന് 62.589 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, അശോക് പി, എം എൻ രജ്ഞിത്ത്, സിഇഒമാരായ അരുൺ കുമാർ, ലിജിൻ വി, അമിത്ത്, ഹബീബ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.