New Update
Advertisment
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന ചിത്രത്തിലെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്.റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.