ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്ലിക്സില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി' ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സ് ഇന്ത്യ തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്തുവിട്ടത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്‌ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

Advertisment