Advertisment

നിവിന്‍ പോളി നായകനാകുന്ന കനകം കാമിനി കലഹം ഒടിടി റിലീസിന്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നിവിന്‍ പോളി നായകനാകുന്ന കനകം കാമിനി കലഹം ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് കനകം കാമിനി കലഹം ചിത്രത്തിന്‍റെ സംവിധായകൻ. നിവിൻ പോളിക്ക് പുറമേ വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കനകം കാമിനി കലഹം. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറിൽ നിവിന്‍ പോളിയാണ് നിർമാണം. അബ്സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രമാണിത്. ഒക്ടോബര്‍ 15 നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്.'രതീഷ് കഥ പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കൊവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്‍റെര്‍ടെയിനറായിരിക്കും ക.കാ.ക.യെന്നും- നിവിന്‍ പോളി പറഞ്ഞു.

എന്നാൽ ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിലറും റിലീസും പിന്നിട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്.

Advertisment