സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എരിഡ' ആമസോണ്‍ പ്രൈമിൽ ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും

author-image
ഫിലിം ഡസ്ക്
New Update

publive-image

വി കെ പ്രകാശ് സംവിധാനം ചെയ്ത് സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം'എരിഡ' ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഒക്ടോബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ് തിയതി.

Advertisment

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.. അരോമ സിനിമാസ്, ഗുഡ് കമ്ബനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു.

വൈ വി രാജേഷ് തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് സുരേഷ് അരസ് ആണ്. സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍, പരസ്യകല- ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Advertisment