ദുല്‍ഖർ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' കുറുപ്പിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദുല്‍ഖര്‍ നായകനായി അഭിനയിച്ച ചിത്രം കുറുപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.  ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഡിങ്കിരി ഡിങ്കാലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറാണ് ഗാനം പാടുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുലൈമാന്‍ കക്കോടന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ടെറി ബതേയ് ആണ് ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.

വന്‍ ഒടിടി ഓഫറുകള്‍ വേണ്ടെന്നു വെച്ചായിരുന്നു കുറുപ്പ് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തത്. തിയറ്ററുകളില്‍ കാണേണ്ടതു തന്നെയാണ് ചിത്രം എന്ന് ഉറപ്പിക്കുന്നതായിരുന്നു ട്രെയിലറും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്. ആറു മാസങ്ങളോളം എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. 105 ദിവസങ്ങളായിരുന്നു ചിത്രീകരണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ മറ്റ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍. ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ശോഭിത ധൂലിപാലയാണ് നായിക. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും കുറുപ്പില്‍ അഭിനയിക്കുന്നുണ്ട്.

Advertisment